You are Here : Home / News Plus

എഐഡിഎംകെ ലയനം: പനീര്‍ശെല്‍വം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

Text Size  

Story Dated: Monday, August 14, 2017 10:20 hrs UTC

എഐഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ചയുടെ ഭാഗമായി മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അമ്മ വിഭാഗം നേതാവുമായ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പനീര്‍ശെല്‍വത്തിന്റെ സന്ദര്‍ശനം. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ രാജ്യസഭാ എംപി വി.മൈത്രേയന്‍ മുന്‍ മന്ത്രി കെ.പി.മുനുസ്വാമി മുന്‍രാജ്യസഭാ അംഗം മനോജ് പാണ്ഡ്യന്‍ എന്നിവരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.