You are Here : Home / News Plus

വിനായകനെ മര്‍ദ്ദിച്ചില്ല, ആത്മഹത്യയ്ക്ക് കാരണം പിതാവിന്റെ മര്‍ദ്ദനമെന്ന് പോലീസ്

Text Size  

Story Dated: Monday, August 14, 2017 10:36 hrs UTC

എങ്ങണ്ടിയൂരില്‍ വിനായകന്‍ ആത്മഹത്യ ചെയ്തത് പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നല്ലെന്ന് പാവറട്ടി പോലീസ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘത്തിന് മൊഴി നല്‍കി. വിനായകന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. ചോദ്യം ചെയ്യുമ്പോള്‍ വിനായകനെ സ്‌റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ മര്‍ദ്ദിക്കുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് പോലീസുകാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വീട്ടില്‍ വെച്ച് പിതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാകാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസുകാര്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.