You are Here : Home / News Plus

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി

Text Size  

Story Dated: Monday, August 14, 2017 10:39 hrs UTC

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന് ചരിത്ര വിജയം. മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 171 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്തു. ശ്രീലങ്കയിലെ ഇന്ത്യയുടെ ആദ്യസമ്പൂര്‍ണ പരമ്പ ജയം ആണിത്. 352 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്ത ശ്രീലങ്ക 181 റണ്‍സിനു പുറത്തായി. മല്‍സരം അവസാനിക്കാന്‍ രണ്ടു ദിവസം കൂടി അവശേഷിക്കുമ്പോഴാണ് ഇന്ത്യന്‍ ജയം. ലങ്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായാണ് സമ്പൂര്‍ണ ടെസ്റ്റ് പരമ്പര വിജയം നേടുന്നത്. 28.3 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അശ്വിനും 15 ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴിത്തിയ മുഹമ്മദ് ഷാമിയും ചേര്‍ന്നാണ് ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയം കൂടിയാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.