You are Here : Home / News Plus

ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, August 16, 2017 08:51 hrs UTC

ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി . വിരമിച്ച ജ. ആര്‍.വി.രവീന്ദ്രന്‍റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. വിവാഹം റദ്ദാക്കി ഹാദിയയെ വീട്ടുകാരോടൊപ്പം വിട്ട ഹൈക്കോടതി വിധിക്കെതിരെ ഹദിയയുടെ ഭര്‍ത്താവ് ഷഫിൻ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹാദിയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. ദേശീയ അന്വേഷണ ഏജൻസിസായ എൻഐഎയുടെ കൈവശം കേസിന്‍റെ രേഖകളില്ല. സംസ്ഥാന പൊലീസാണ് കേസ് അന്വേഷിച്ചത്. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സിബിഐയോ എൻഐഎയോ കേസ് അന്വേഷിക്കണം. കേസ് ഏറ്റെടുക്കാൻ എൻഐഎ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹജാരായ അഡീഷണൽ സോളിസിറ്റര്‍ ജനറൽ മനീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.

ഇതുസംബന്ധിച്ച് ഉത്തരവിറക്കണമെന്നും സോളിസിറ്റര്‍ ജറൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി വേണമെന്ന ആവശ്യത്തോട് സുപ്രീംകോടതിയും യോജിച്ചു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.