You are Here : Home / News Plus

മാഡം ആരെന്ന് വെളിപ്പെടുത്താത്തത് ജയിലില്‍ ഉപദ്രവിക്കുമെന്ന് പേടിയുള്ളതിനാല്‍ - സുനി

Text Size  

Story Dated: Thursday, August 17, 2017 09:06 hrs UTC

മാഡo ആരെന്ന് വെളിപ്പെടുത്താത്തത് കാക്കനാട് ജയിലില്‍ തന്നെ ഉപദ്രവിക്കുമെന്ന് പേടിയുള്ള തിനാലാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. ജയിലില്‍ വെച്ച് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന സുനിയുടെ പരാതിയിലാണ് ഇയാളെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. കാക്കനാട് ജയിലില്‍ താന്‍ സുരക്ഷിതനല്ലെന്നും ശാരീരികവും മാനസികവുമായ പീഡനമേല്‍ക്കേണ്ടി വരുന്നെന്നും സുനി കോടതിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കോടതി സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.