You are Here : Home / News Plus

മകന്റെ മര്‍ദ്ദനത്തില്‍ നിന്നും മരുമകളെ രക്ഷപ്പെടുത്താനായി അമ്മ സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്നു

Text Size  

Story Dated: Thursday, August 17, 2017 09:09 hrs UTC

മകന്റെ മര്‍ദ്ദനത്തില്‍ നിന്നും മരുമകളെ രക്ഷപ്പെടുത്താനായി അമ്മ സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്നു. മുംബൈയിലെ മന്‍ഖുര്‍ദിലാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് അന്‍വാരി ഇദ്രിസി എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, നദീം നയിം എന്ന യുവാവ് ഭാര്യയ്ക്കും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം മന്‍ഖുര്‍ദിലാണ് താമസം. രണ്ട് വര്‍ഷം മുന്‍പാണ് അലഹാബാദ് സ്വദേശിയായ യുവതിയെ നദീം വിവാഹം ചെയ്തത്. എന്നാല്‍ ലഹരിമരുന്നിന് അടിമയായ നദീം ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ വിവാഹം കഴിഞ്ഞ അഞ്ച് മാസത്തിനു ശേഷം ഭാര്യ ബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നു. എന്നാല്‍ നദീമിന്റെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി അമ്മായിഅമ്മ മരുമകളെ വീട്ടിലേക്ക് തിരിച്ചു വിളിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ നദീം വീണ്ടും പ്രശ്‌നം ആരംഭിക്കുമെന്ന് കണ്ടതോടെ അന്‍സാരി പെണ്‍കുട്ടിയേയും സഹോദരങ്ങളേയും അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഇതില്‍ ക്ഷുഭിതനായി നദീം അന്‍വാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ നദീമിനെ അന്‍വാരി തള്ളിയിട്ട് ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.