You are Here : Home / News Plus

എന്‍സിപിയില്‍ ഭിന്നത രൂക്ഷം; നേതൃയോഗം മാറ്റിവെച്ചു

Text Size  

Story Dated: Thursday, August 17, 2017 11:33 hrs UTC

എന്‍ സി പിയില്‍ ഭിന്നത രൂക്ഷമാകുന്നു. തോമസ് ചാണ്ടിക്കെതിരെ ഒരു വിഭാഗം ശക്തമായി നിലപാട് സ്വീകരിച്ചതോടെ ഈ മാസം ഇരുപതിന് ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചു. അതിനിടെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഉഴവൂരിന്റെ സന്തതസഹചാരി സതീഷ് കല്ലുകുളം രംഗത്തെത്തി. ഉഴവൂര്‍ വിജയന്റെ മരണ ശേഷം എന്‍ സി പി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തോമസ് ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. സതീഷ് കല്ലുകളത്തിനെതിരെ നടപടി വേണമെന്ന് മാണി സി കാപ്പന്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം ഇരുപതിന് ചേരാനിരുന്ന സംസ്ഥാന നേതൃയോഗം മാറ്റിവച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.