You are Here : Home / News Plus

പിസിയുടെ മൊഴിയെടുക്കാന്‍ സ്പീക്കറുടെ അനുമതി തേടി വനിത കമ്മീഷന്‍

Text Size  

Story Dated: Thursday, August 17, 2017 11:36 hrs UTC

അക്രമത്തെ അതിജീവിച്ച നടിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നിരന്തരം ഉയര്‍ത്തുന്ന പരാമര്‍ശങ്ങളില്‍ വനിത കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും വനിത കമ്മീഷനെ വിലകല്‍പിക്കാത്ത തരത്തിലും പിസി ജോര്‍ജ് ഉയര്‍ത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വനിത കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചത്. വിഷയത്തില്‍ പിസി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കി. അക്രമത്തെ അതിജീവിച്ച നടിയെ നാളെ സന്ദര്‍ശിക്കുമെന്നും വനിത കമ്മീഷന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.