You are Here : Home / News Plus

വനിതാ എംഎല്‍എയുടെ കൈയ്യില്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ്

Text Size  

Story Dated: Saturday, August 19, 2017 10:17 hrs UTC

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വനിതാ എംഎല്‍എയുടെ കൈയില്‍ പിടിച്ച കോണ്‍ഗ്രസ് നേതാവിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. കര്‍ണാടക കുടകിലെ മടിക്കേരി ടൗണില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വനിതാ എംഎല്‍സി വീണ അച്ചയ്യയുടെ കൈയ്യില്‍ ടി.പി.രമേഷ് പിടിച്ചത്. കോണ്‍ഗ്രസിന്റെ മടിക്കിരി മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ടിപി രമേഷ് കൈയ്യില്‍ പിടിച്ചതിനെ തുടര്‍ന്ന് വീണ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കൈ എടുത്തുമാറ്റുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ആരോഗ്യ ക്യാംപിനെ കുറിച്ച് തങ്ങള്‍ സംസാരിക്കുകയായിരുന്നു. പെട്ടന്ന് കൈയില്‍ കയറി പിടിച്ച രമേഷ് തന്‍റെ തടി കുറഞ്ഞെന്ന് പറയുകയായിരുന്നു. എന്നാല്‍ ഇത് തനിക്ക് നേരിട്ട ആദ്യത്തെ അനുഭവമാണ് എന്നും പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലാ എന്നും വീണ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.