You are Here : Home / News Plus

രാജിയില്‍ ഉറച്ച് പ്രതിപക്ഷം: ശൈലജയെ സഭയില്‍ ബഹിഷ്‌കരിക്കും

Text Size  

Story Dated: Monday, August 21, 2017 08:11 hrs UTC

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി പതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പില്‍ എംഎല്‍എ.യാണ് നോട്ടീസ് നല്‍കിയത്. മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായതായി ഹൈക്കോടതി ഉത്തരവിലുണ്ടെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. എന്നാൽ ബാലവാകാശ കമ്മീഷന്‍ അപേക്ഷ നീട്ടാനുള്ള നിര്‍ദ്ദേശത്തില്‍ അപാകമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ മുന്നില്‍ വന്ന ഫയലിലെ തീരുമാന പ്രകാരമാണ് അപേക്ഷ നീട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ആരോപണത്തോട് ആരോഗ്യ മന്ത്രി സഭയിൽ പ്രതികരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.