You are Here : Home / News Plus

ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണം സംഘം

Text Size  

Story Dated: Tuesday, August 22, 2017 08:09 hrs UTC

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണസംഘം. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്‌ച നടത്തിയതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും. തുറന്ന കോടതിയിൽ വിചാരണ മദ്ധ്യേ പറയാൻ കഴിയാത്ത തെളിവുകളാണ് മുദ്രവച്ച കവറിൽ നല്കുന്നത്. ദിലീപ് സിനിമാരംഗത്ത് സ്വാധീനമുള്ള ആളായതിനാൽ ജാമ്യം നല്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് അറിയിക്കും. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. അങ്കമാലി കോടതിയില്‍ ദിലീപിന് ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.