You are Here : Home / News Plus

19 പേര്‍ പിന്തുണ പിന്‍വലിച്ചു; തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

Text Size  

Story Dated: Tuesday, August 22, 2017 08:17 hrs UTC

ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ കണ്ട് അറിയിച്ചു. ഇന്ന് രാവിലെയാണ് ശശികലയുടെ മരുമകന്‍ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഭരണകക്ഷി ന്യൂനപക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ചയാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുമുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപിച്ചത്. ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ദിനകന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാര്‍ ഗവര്‍ണറെ അറിയിച്ചത്. ലയനത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.