You are Here : Home / News Plus

അമിത് ഷാ ജനരക്ഷായാത്രയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലേക്കും

Text Size  

Story Dated: Wednesday, August 23, 2017 10:30 hrs UTC

കണ്ണൂര്‍ :സെപ്റ്റംബര്‍ ഏഴിനു പയ്യന്നൂരില്‍ തുടങ്ങുന്ന ജനരക്ഷാ യാത്രയുടെ ആദ്യ മൂന്നു ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രയെ അനുഗമിക്കും . 23നു തിരുവനന്തപുരത്താണു സമാപനം. മൂന്നാം ദിവസമാണു ജാഥ പിണറായി വഴി കടന്നുപോകുക. 13 സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പലയിടങ്ങളിലായി യാത്രയെ അനുഗമിക്കും ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് അറിയിച്ചു. മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കും ജിഹാദി ഭീകരതയ്ക്കുമെതിരായ പ്രചാരണത്തിന്റെ ഭാഗമാണു ജനരക്ഷായാത്രയെന്നു കൃഷ്ണദാസ് പറഞ്ഞു. രണ്ടു ഭീകരതകളും ഒരു പോലെ ഭീഷണിയുയര്‍ത്തുന്ന ഏക സംസ്ഥാനമാണു കേരളം. മാര്‍ക്സിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണു ജിഹാദികളുടെ ആയുധപരിശീലനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.