You are Here : Home / News Plus

മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ ഹൈക്കോടതി

Text Size  

Story Dated: Wednesday, August 23, 2017 10:33 hrs UTC

കൊച്ചി∙ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ ഹൈക്കോടതി .സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെ ഡിവിഷൻ ബെഞ്ച് . കമ്മിഷൻ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും വ്യക്തമാക്കി. ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതൽ ഊർജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. മന്ത്രിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവർ എങ്ങനെ ബാലാവകാശം സംരക്ഷിക്കും. പ്രതിപക്ഷം നടത്തുന്നത് ഗാന്ധി സമരമാർഗമാണ്. സ്റ്റേ ആവശ്യപ്പെടുകയല്ല, റിവ്യൂ പെറ്റീഷനാണു കെ.കെ.ശൈലജ നൽകേണ്ടത്. അംഗങ്ങളെ നീക്കിയതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിർദേശിച്ചത് അവർക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നാണു സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.