You are Here : Home / News Plus

ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം

Text Size  

Story Dated: Wednesday, August 23, 2017 10:37 hrs UTC

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ എസ്.എന്‍.സി ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുമ്മനം രാജശേഖരന്‍. കോടതിയുടെ കണ്ടെത്തലുകള്‍ വിസ്മരിക്കാനാകില്ല. സിഎജിയുടെ കണ്ടെത്തലുണ്ട്. അതിനാല്‍ നീതിതേടി മേല്‍ക്കോടതിയിലേക്ക് സിബിഐ പോകണമെന്നും കുമ്മനം ആവശ്യപ്പെട്ടുഹൈക്കോടതി ചില പ്രതികള്‍ വിചാരണ നേരിടണം എന്ന പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണ്. അങ്ങനെ അഴിമതി നടന്നെങ്കില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം അന്നത്തെ മന്ത്രിസഭയ്ക്കുണ്ട്, മന്ത്രിക്കുണ്ട്. ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.