You are Here : Home / News Plus

ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറെന്ന് സെന്‍കുമാര്‍

Text Size  

Story Dated: Thursday, August 24, 2017 06:29 hrs UTC

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് കത്ത് നല്‍കി. ഇത്തരത്തിലുള്ള സമ്മതപത്രം നല്‍കണമെന്ന ആവശ്യം കണക്കിലെടുത്താണ് സെന്‍കുമാര്‍ കത്തയച്ചത്. നേരിട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറാതെ ഭരണപരിഷ്‌കരണ കമ്മിഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ടിപി സെന്‍കുമാര്‍ കത്ത് കൈമാറിയത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി ടിപി സെന്‍കുമാറിനെയുള്‍പ്പടെയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചത്. നിയമന ഉത്തരവ് ലഭിക്കുകയാണെങ്കില്‍ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.