You are Here : Home / News Plus

ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്

Text Size  

Story Dated: Thursday, August 24, 2017 06:33 hrs UTC

അഭിഭാഷകനായ ബി.രാമന്‍പിള്ള നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 10.30ന് തുടങ്ങിയ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് അടുത്തദിവസത്തേക്ക് നീട്ടിയത്. ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു പള്‍സര്‍ സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍തന്നെ വ്യക്തമാക്കുന്നതായി ദിലീപിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചു. ഇതിലൊന്നില്‍പ്പോലും ദിലീപിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ താനുമായി ദിലീപിനു ശത്രുതയുണ്ടെന്നോ നടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. 'അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു' സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. 'ക്വട്ടേഷനാണ് സഹകരിക്കണമെന്ന്' സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.