You are Here : Home / News Plus

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല

Text Size  

Story Dated: Friday, August 25, 2017 11:15 hrs UTC

ന്യൂഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ആദായനികുതി അടയ്ക്കുന്നതിന് ബന്ധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ല. ഈമാസം 31നു മുൻപ് ആധാർ– പാൻ ബന്ധിപ്പിച്ചിരിക്കണം. സർക്കാർ സബ്സിഡികൾ, വെൽഫെയർ സ്കീമുകൾ, മറ്റ് ആവശ്യങ്ങൾ ഇവയ്ക്കെല്ലാം ആധാർ നിർബന്ധമാണെന്നും അജയ് ഭൂഷൺ വ്യക്തമാക്കി. ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പാനും ആധാറും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയത്. അതേ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടരും. അതിൽ മാറ്റമൊന്നുമില്ലെന്നും അജയ് ഭൂഷൺ പറഞ്ഞു. ആധാർ നിയമത്തിൽ വിശ്വാസമുണ്ടെന്നും വിവരങ്ങൾ ചോരില്ലെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ആധാർ നിയമത്തെക്കുറിച്ച് സുപ്രീം കോടതിയുടെ ഉത്തരവിൽ യാതൊന്നും പറഞ്ഞിരുന്നില്ല. അതിനാൽ അത് നിലനിൽക്കുന്നതാണെന്നും അജയ് ഭൂഷൺ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.