You are Here : Home / News Plus

200 രൂപയുടെ പുതിയ നോട്ടുകൾ റിസർവ്ബാങ്ക് പുറത്തിറക്കി.

Text Size  

Story Dated: Friday, August 25, 2017 11:23 hrs UTC

ന്യൂ‍ഡൽഹി∙ മഹാത്മാ ഗാന്ധി സീരിസിൽപ്പെട്ട നോട്ടുകൾ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളിൽനിന്നും ചില ബാങ്കുകൾ വഴിയുമാണ് നോട്ടുകൾ പുറത്തിറക്കിയത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.