You are Here : Home / News Plus

മന്ത്രി കെ കെ ശൈലജയ്ക്കെതിരെ സിപിഐ

Text Size  

Story Dated: Saturday, August 26, 2017 11:43 hrs UTC

ആരോ​ഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ നിയമനത്തിൽ സിപിഐ രം​ഗത്ത്. സിപിഐ നിർദേശിച്ചവരെ ബാലാവകാശ കമ്മീഷനിൽ ഉൾപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്ത് നൽകി. ബാലാവകാശ കമ്മീഷനിലേക്ക് കൊല്ലത്തെ സിപിഐ വനിതാ നേതാവായ അഡ്വ. ബീനാ റാണി ഉൾപ്പെടെ രണ്ടാളുകളുടെ പേരാണ് സിപിഐ നിർദേശിച്ചിരുന്നത്. എന്നാൽ രണ്ടാളേയും ആരോ​ഗ്യമന്ത്രി ഇന്റർവ്യൂവിനു വിളിച്ചില്ലെന്ന് സിപിഐ ആരോപിക്കുന്നു. നിയമനത്തിൽ വലിയ വിവേചനം നടന്നതായും കത്തിൽ ആരോപിക്കുന്നു. ഇത് അനുവദിക്കില്ലെന്നു പറയുന്ന സിപിഐ അടിയന്തരമായി വിഷയം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.