പൂരനഗരിയില്‍ പൂക്കളുടെയും മരങ്ങളുടെയും പേരിട്ട വേദികളില്‍ ഒട്ടേറെ പുതുമകളുമായി അമ്പത്തെട്ടാമത് സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. രാവിലെ ഒമ്പതരയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഐഎഎസ് പതാക ഉയര്‍ത്തി. പ്രധാനവേദിയായ തേക്കിന്‍കാട് മൈതാനത്തെ 'നീര്‍മാതള'ത്തിന് മുന്നിലാണ് കൊടി ഉയര്‍ന്നത്. മന്ത്രി.വി.എസ്.സുനില്‍കുമാര്‍, കെ.രാജന് എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. പത്തു മണിയോടെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പാചകപുരയില്‍ പാല് കാച്ചലും നടന്നു. ഇതിനിടെ കലോത്സവത്തിന്റെ എട്ടു വിധികര്‍ത്താക്കള്‍ പിന്മാറി. ഇവര്‍ക്ക് പകരം ആളെ നിയമിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments