മുസ്ലിങ്ങള്‍ ചെമ്മീന്‍ ഭക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് ഹൈദരബാദിലെ മതപാഠശാലയുടെ ഫത്വ. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്പിത സര്‍വകലാശാലയുടെതാണ് ഫത്വ. ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ഫത്വയില് പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ ഇത് ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഉപദേശിക്കുന്നു.
Comments