എകെജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി എകെജിയുടെ മരുമകനും എംപിയുമായ പി കരുണാകരന്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ നേതാവും,പാർലിമെന്റേറിയനുമായ സഖാവ് എ.കെ.ജിയെ കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു വ്യക്തിയിൽ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം അപലപനീയവും മാപ്പർഹിക്കാത്തതുമാണെന്ന് പി. കരുണാകരന് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കരുണാകരന് എംപി വിടി ബല്‍റാമിനെ വിമര്‍ശിച്ചത്.
Comments