സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ രാഹുല്‍ പി രാജാണ് നയിക്കുക. സീസണ് എസ് വൈസാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 20 അംഗ ടീമില്‍ 13 പേര് പുതുമുഖങ്ങളാണ്. സതീവന്‍ ബാലനാണ് ടീമിന്റെ പരിശീലകന്. ബെംഗളൂരുവില്‍ ജനുവരി 18 മുതലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുക. തമിഴ്നാട്, ആന്ധ്രാപ്രദേശ്, അന്തമാന്‍ നികോബാര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. ജനുവരി 18-ന് ആന്ധ്രയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
Comments