ലാവ്ലിൻ കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ. കസ്തൂരിരംഗഅയ്യർ, ആർ ശിവദാസൻ, ആർ രാജശേഖരൻ എന്നിവരുടെ വിചാരണയാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. പിണറായി അടക്കമുള്ള വരെ ഒഴിവാക്കി വിചാരണ ആരംഭിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനാണ് സുപ്രിം കോടിതി സ്റ്റേ ചെയ്തിരിക്കുന്നത്. അതേസമയം പിണറായി അടക്കമുള്ള പ്രതികളെ ഒഴിവാക്കിയുതുമായി ബന്ധപ്പെട്ട സിബിഐ ഹര്‍ജി സുപ്രിം കോടതി സ്വീകരിച്ചു. തുടര്‍നടപടിയായ പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേർക്കും സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Comments