സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിച്ചത് ശരിയായിലെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്. എത്ര വലിയ വിഷയങ്ങൾ ഉണ്ടായാലും അത് ജഡ്ജിമാർ പൊതുജനവുമായി ചർച്ച ചെയ്യേണ്ടിയിരുന്നില്ല.
ഇക്കാര്യത്തിൽ പൊതുജനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ പരാതി കിട്ടിയപ്പോൾ തന്നെ വിഷയം ചീഫ് ജസ്റ്റിസ്, ജഡ്ജിമാരുമായി ചർച്ച ചെയ്യണമായിരുന്നു. ദീപക് മിശ്ര പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ വിസമ്മതിച്ചത് തന്നെയാണ് നല്ലത്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസിനെ ഉപദേശിക്കാൻ കഴിയില്ല.
കേസ് കളുടെ വിഭജനത്തിൽ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്ന യാതൊരു പ്രശ്നങ്ങളും താൻ ജഡ്ജി ആയിരുന്നപ്പോൾ ഉണ്ടായിരുന്നില്ല. ജഡ്ജിമാർ തമ്മിൽ ഉള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കുക ആണ് വേണ്ടത്. ബാർ അസോസിയേഷനു എന്തെങ്കിലും ചെയ്യാൻ ആകും എന്ന് കരുതുന്നില്ല എന്നും കെജി ബാലകൃഷ്ണൻ പറഞ്ഞു.
Comments