സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പിളര്‍പ്പ് പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു. പ്രശ്നങ്ങള്‍ ഉടന്‍ തീരുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. രാജ്യംകണ്ട ഏറ്റവും പ്രതിസന്ധിയിലൂടെയാണ് പരമോന്നത നീതിപീഠം കടന്നുപോകുന്നത്. മഞ്ഞുരുക്കാനുള്ള നീക്കങ്ങള്‍ സജീവമാണെങ്കിലും ഇപ്പോഴും ജഡ്ജിമാര്‍ രണ്ട് തട്ടില്‍ തന്നെയാണ്. കൂടുതല്‍ പ്രകോപനങ്ങളിലേക്ക് കാര്യങ്ങള്‍ പോകാതെ പ്രശ്നം തീര്‍ക്കണമെന്ന അഭിഭാപ്രയമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെ പോലുള്ള മുതിര്‍ന്ന അഭിഭാഷകര്‍ മുന്നോട്ടുവെക്കുന്ന അഭ്യര്‍ത്ഥന.
എന്നാല്‍ ചീഫ് ജസ്റ്റിസ് തീരുമാനം വ്യക്തമാക്കട്ടേ എന്നാണ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉള്‍പ്പടെ പ്രതിഷേധം ഉയര്‍ത്തിയ നാല് ജഡ്ജിമാരുടെയും നിലപാട്. സഹ ജഡ്ജിമാരുമായും മുതിര്‍ന്ന അഭിഭാഷകരുമായും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രശ്നത്തില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നുവെന്നാണ് സൂചന. രാവിലെ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കായി എത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ചീഫ് ജസ്റ്റിസ് തിരിച്ചയച്ചു. കോടതിയിലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്ന ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ വേണ്ടിയാകാം ചീഫ് ജസ്റ്റിസ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന.
Comments