പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജീവിന്റെ മരണം സി ബി ഐ അന്വേഷിക്കും. കേന്ദ്ര പേഴ്സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. സി ബി ഐ ഡയറക്ടറുമായി ജിതേന്ദ്ര സിങ് ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യും. ശ്രീജീവിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരന് ശ്രീജിത്ത് 766 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍നിന്നും വന്‍ പിന്തുണയാണ് ശ്രീജിത്തിനും സഹനസമരത്തിനും ലഭിക്കുന്നത്.
Comments