നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയോട് ചേര്‍ന്ന അതിര്‍ത്തിയിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ഇന്ത്യന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറി സെക്ടറിലെ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരവാദികളെ സൈന്യം വകവരുത്തിയതിന് പിന്നാലെയാണ് പാക് സൈന്യത്തിനെതിരെയുള്ള നടപടി.
Comments