സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടന് സിദ്ധു. ആര് പിള്ള മരിച്ച നിലയില്‍. കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ നിന്ന് ഗോവയിലെത്തിയ അമ്മയാണ് സിദ്ധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. 25 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. പ്രശസ്ത നിര്‍മാതാവായിരുന്ന പി.കെ.ആര് പിള്ളയുടെ മകനാണ് സിദ്ധു. മോഹന്‍ലാല്‍ നായകനായ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതം ഗമയ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് പി.കെ.ആര് പിള്ള.
Comments