പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജാണ് (34) മരിച്ചത്. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഇന്നലെ രാത്രിയാണ് വീടിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ ബിനുരാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ 18 നാണ് ബിനുരാജ് നീതുവിനെ കൊലപ്പെടുത്തിയത്.
Comments