കാസര്‍ഗോഡ് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു. തൊട്ടടുത്ത കൃഷിസ്ഥലത്തേക്ക് വീണ ഓട്ടോയുടെ മേല്‍ ലോറി മറിയുകയും ചെയ്തു. ഓട്ടോ യാത്രക്കാരായ ചട്ടംചാല്‍ മണ്ഡലി പാറ സ്വദേശികളായ ശോഭ(32) മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. ബണ്ടിച്ചാലില്‍ നിന്ന് പുല്ലുരിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പുലര്‍ച്ചെ നാലരക്കായിരുന്നു അപകടം. ഗരുതരമായി പരിക്കേറ്റ ശോഭയുടെ ഭര്‍ത്താവ് രാജനേയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്ത മകളുടെ കുട്ടിയുടെ ചോറൂണിനായി പുല്ലൂരിലേയ്ക്ക് പോകുകയായിരുന്നു രാജനും കുടുംബവും. ഓട്ടോയുടെ മുകളിലേയ്ക്ക് വീണ ലോറിപൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തള്ളിമാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
Comments