Asianet News - Malayalam ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണമെന്ന് By Web Desk | 12:11 PM January 22, 2018 ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണമെന്ന് ഓം പ്രകാശ് റാവത്ത് Highlights ബയോമെട്രിക്ക് സംവിധാനം വഴി വോട്ടറെ തിരിച്ചറിയുന്ന സംവിധാനം കൊണ്ടുവന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും സുരക്ഷിതവുമാകുമെന്ന് റാവത്ത് ദില്ലി: ആധാർ കാർഡ്, വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദിഷ്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത്. പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബയോമെട്രിക്ക് സംവിധാനം വഴി വോട്ടറെ തിരിച്ചറിയുന്ന സംവിധാനം കൊണ്ടുവന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും സുരക്ഷിതവുമാകുമെന്ന് റാവത്ത് അഭിപ്രായപ്പെട്ടു. എന്നാൽ ആധാറുമായി ബന്ധിപ്പിക്കാനാിയി നിലവിലെ വോട്ടിങ്ങ് മെഷീനിൽ മാറ്റം വരുത്തണമെന്ന് അഭിപ്രായമില്ലെന്നും റാവത്ത് വ്യക്തമാക്കി. നാളെയാണ് എ കെ ജോതിയിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓംപ്രകാശ് റാവത്ത് ചുമതലയേറ്റെടുക്കുക.
Comments