കേരളത്തിലുള്ളത് കള്ളന് കഞ്ഞിവെക്കുന്ന പ്രതിപക്ഷമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിനോയ് കോടിയേരിക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താത്തതാണ് കെ സുരേന്ദ്രന്റെ പരാമർശത്തിന് കാരണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കുറിപ്പെഴുതിയത്. ബിനോയ് കോടിയേരി പ്രശ്നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞെന്നും നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി
Comments