ദില്ലി: 69ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച ധീരജവാന്മാര്ക്ക് ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്പ്പിച്ചതോടെയാണാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ആഘോഷത്തില്‍ 10 രാഷ്ട്രതലവന്മാരാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന പരിപാടികളാണ് ആഘോഷങ്ങളില്‍ നിറഞ്ഞ് നിന്നത്.കര,നാവിക, വ്യോമ സേനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനങ്ങളും പരേഡില്‍ ഉണ്ടായി. രാജ്പഥില്‍ 23 ടാബ്ലോകളാണ് അണിനിരന്നത്. പതിനാല് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ടാബ്ലോകളാണ് ഉണ്ടായിരുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിന്റെ സാംസ്കാരിക സാന്നിധ്യവും പരേഡില്‍ ഉണ്ടായിരുന്നു.
Comments