ഇടവേളയ്ക്ക് ശേഷം തെലങ്കാനയില്‍ വീണ്ടും മാവേയിസ്റ്റ് അക്രമം. ശനിയാഴ്ച രാത്രി നടന്ന വെടിവെപ്പില്‍ മുന്‍ മാവോയിസ്റ്റ് അനുഭാവി കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് കൈക്ക് വെടിയേല്‍ക്കുകയും ചെയ്തു. വീരപുരം ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ മുന്‍ മാവോയിസ്റ്റ് അനുഭാവി കൂടിയായ പി.ജോഗയ്യയാണ് കൊല്ലപ്പെട്ടത്. ബദ്രാചലത്തിലെ സൂര്യനഗറില്‍ നടന്ന വെടിവെപ്പിലാണ് മറ്റൊരാള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ എം.രമേശ് എന്നയാളും മുന്‍ മവോയിസ്റ്റ് അനുഭാവിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വിവരം ഒറ്റുകൊടുക്കുന്നു എന്ന് സംശയിച്ചാണ് ഇവരെ മാവോയിസ്റ്റുകൾ ആക്രമിച്ചതെന്ന് കരുതുന്നു.
Comments