മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൈക്കാട് സ്വദേശിനിയായ പൊതുപ്രവര്‍ത്തക മഹാലക്ഷ്മി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവെച്ചത്. പരാതിക്കാരി കൃത്യമായി മൊഴി പറയാത്തത് പേടികൊണ്ടാണെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ കോടതി വാദം കേള്‍ക്കും. കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പറയുന്നത്
Comments