കണ്ണൂര്‍ : ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകണമെന്നും അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഭരണഘടനയിലെ 51 മത് വകുപ്പ് കാട്ടിക്കൊടുക്കാന്‍ കഴിയും വിധം ജനബോധവത്കരണം ശക്തമാകണമെന്നും കേരളാ ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പിണറായി പറഞ്ഞു. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പുതിയൊരു സമരമുറ തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറച്ച് കാലങ്ങളായി കേട്ടുകേള്‍വി പോലുമില്ലാത്ത വൈറസുകളും രോഗങ്ങളു േലോകത്തിന്റെ പലയിടങ്ങളിലും ഭീതി ജനിപ്പിക്കുകയാണ്. പേരറിയാത്ത വൈസറുകള്‍ ഇപ്പോഴും ഉണ്ടാകുകയും പരക്കുകയും ഉണ്ടാകുകയും ചെയ്യുന്നു. ശാസ്ത്രരംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം വളരുകയാണ്. ആ വളര്‍ച്ച കുറേക്കൂടി അര്‍ത്ഥവത്താകും വിധം ശാസ്ത്ര കൗണ്‍സിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്.
Comments