തിരുവനന്തപുരം : കുമ്മനം രാജശേഖരന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീധരന് പിള്ള മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. എന്‍.എസ്.എസുമായും സഭകളുമായും നല്ല ബന്ധം പുലര്‍ത്തുന്ന കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിന്റെയും ആവശ്യം. 2016 ല്‍ ചെങ്ങന്നൂരു നിന്നും മത്സരിച്ച ശ്രീധരന് പിള്ള 42,682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടിയ ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്.
Comments