ന്യൂഡല്‍ഹി: പത്ത് ആണ്‍കുട്ടികള്‍ക്ക് സമമാണ് ഒരു പെണ്‍കുട്ടിയെന്നും സ്ത്രീകളെ ബഹുമാനിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.പത്ത് ആണ്‍കുട്ടികളെ ലഭിക്കുക എന്നത് പുണ്യമാണ്. പക്ഷെ ആ പത്തുപേരും എത്തുന്നത് ഒരു സ്ത്രീയില്‍ നിന്നാണന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേനയുടെ മൂന്ന് വനിതാ പൈലറ്റുകള്‍ ജെറ്റ് യുദ്ധവിമാനത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ്. വനിതകള്‍ക്ക് അസാധ്യമായത് ഒന്നുമില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും മോദി പറഞ്ഞു. വ്യോമസേനാ പൈലറ്റുമാരായ ഭാവന കാന്ത്, മോഹന സിംഗ്, ആവണി ചതുര്‍വേദി എന്നിവരാണ് യുദ്ധവിമാനമായ സുഖോയ്-30 യുടെ നിയന്ത്രണമേറ്റെടുത്ത് പറക്കാന്‍ ഒരുങ്ങുന്നത്'. അവരുടെ പരിശീലനം പൂര്‍ത്തിയായിട്ടുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു.
Comments