തിരുവനന്തപുരം: കേരളത്തിലെ ഭരണം കയ്യാളുന്ന സി.പി.എമ്മിനും അവര്‍ നേത്യത്വം നല്കുന്ന സര്‍ക്കാരിന്റെ മുഖ്യമന്ത്രിക്കും ചൈനയോടാണ് സ്നേഹമെങ്കില്‍ ചൈനയില്‍ ലയിക്കുന്നതാണ് അഭികാമ്യമെന്ന് യുവമോര്‍ച്ച. ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ ചൈന ഗ്ലോബല്‍ ടൈംസിന്റെ മലയാള പരിഭാഷ വായിച്ചാണ് മുഖ്യമന്ത്രി കണ്ണൂരില്‍ പ്രസംഗിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ് രാജീവ് ആരോപിച്ചു. ഇന്ത്യയെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ചൈനയുടെ നന്മയ്ക്കുവേണ്ടി പ്രസംഗിക്കുന്നവര്‍ സ്വീകരിക്കുന്ന നിലപാട് ദേശവിരുദ്ധമാണ്. ഇന്ത്യാ - ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ അച്ചടക്ക നടപടിയ്ക്ക് വിധേയനായ വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നിലപാടില്‍ മുപടി പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് ജെ. ആര് അനുരാജ്, ജില്ലാ നേതാക്കളായ പൂങ്കുളം സതീഷ്, സിജുമോന്‍, അഖില്‍, പ്രശാന്ത്, ഉണ്ണിക്കണ്ണന് എന്നിവര്‍ നേതൃത്യം നല്കി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
Comments