സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി ജയരാജൻ തുടരും. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത അതൃപ്തി വ്യക്തമായ സമ്മേളനത്തിൽ ജയരാജൻ തെറ്റ് ഏറ്റു പറഞ്ഞതും, പ്രതിനിധികളിൽ നിന്ന് ലഭിച്ച പിന്തുണയും കടുത്ത തീരുമാനത്തിൽ നിന്ന് നേതൃത്വത്തെ പിന്തിരിപ്പിച്ചു. തൽക്കാലത്തേക്ക് വിവാദങ്ങളൊഴിവാക്കിയെങ്കിലും സംസ്ഥാന സമ്മേളനത്തിലാകും പുതിയ നീക്കങ്ങളെന്നാണ് സൂചന.
Comments