കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന പരാതി നല്കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ട് ദിവസവും ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്.
കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ളയാണ്. പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. രണ്ട് എംഎല്‍എമാരും ഉന്നതസിപിഎം നേതാക്കളുമാണ് പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്നതെന്നും കെ.സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
Comments