കാസര്‍കോട് മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം. ഉച്ചയ്ക്ക് 11.30-ഓടെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മഞ്ചേശ്വരം സ്വദേശികളായ ആമിന, ആയിഷ, ആയിഷയുടെ മകന് താമില്‍ എന്നിവരാണ് മരിച്ചത്. ട്രെയിനിന്റെ എഞ്ചിന് തട്ടിയാണ് അപകടമുണ്ടായത്. ഇവര്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ ചെന്നൈ-മംഗലാപുരം എക്സ്പ്രസ് കടന്നുപോയിരുന്നു. അതിനാല്‍ മറ്റെ പാളത്തിലൂടെ എന്ജിന് വരുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഈ എന്ജിന് ഇടിച്ചാണ് മൂന്നുപേരും മരിച്ചത്.
Comments