പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണ വിധേയമായ പാര്‍ക്കില്‍ രഹസ്യ പരിശോധന നടത്തിയതിന് പിന്നാലെ എം എൽ എ യ്ക്ക് വരവിൽ കവിഞ്ഞ ഭൂമി ഉണ്ടോ എന്ന കാര്യം അന്വേഷിക്കാൻ സംസ്ഥാന ലാൻറ് ബോർഡ് താമരശ്ശേരി ലാന്റ് ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടതായി കളക്ടർ യു വി ജോസ്. ഇന്ന് പുലർച്ചെയാണ് കളക്ടർ പാർക്കിലെത്തിയത്. ദുരന്ത നിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും അൻവറിനെതിരെ കളക്ടർ നടപടിയെടുത്തിരുന്നില്ല. കളക്ടർ യു.വി ജോസിനെതിരെ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കളക്ടറുടെ പാര്‍ക്ക് സന്ദര്‍ശനവും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായുള്ള അറിയിപ്പും.
Comments