കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്ത്. കണ്ണട വാങ്ങിയതില്‍ ചട്ട വിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ല. കൃത്രിമ രേഖകളുണ്ടാക്കിയല്ല കണ്ണട വാങ്ങിയതെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കണ്ണട വാങ്ങിയത് വിവാദമാക്കുന്നത് അനാവശ്യമാണെന്ന് റവന്യൂമന്ത്രിയും പ്രതികരിച്ചു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അരലക്ഷം രൂപയുെട കണ്ണട വാങ്ങിയതാണ് വിവാദത്തിലായത്. ഫ്രെയിമിന് 5000 രൂപയും ലെന്‍സിന് 45,500 രൂപയുമായിരുന്നു വില. 28,000 രൂപയുടെ കണ്ണട വാങ്ങിയ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വിവാദത്തില്‍ പെട്ടിരുന്നു.
Comments