ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ തമ്മില്‍ കടുത്ത വാഗ്വാദം. ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ദുഷ്യന്ത് ധവെ മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, പല്ലവ് സിസോദിയ എന്നിവരുടെ സാന്നിധ്യത്തെ എതിര്‍ത്തതാണ് വാഗ്വാദത്തിന് ഇടയാക്കിയത്.
ഇതേത്തുടര്‍ന്ന് തര്‍ക്കത്തില്‍ ഇടപെട്ട ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് കോടതിയുടെ ഔന്നിത്യം മറക്കരുതെന്നും ഇതൊരു മത്സ്യ ചന്തയല്ലെന്നും അഭിഭാഷകരോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ചത്.
Comments