എകെ ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിന്റെ വീട്ടിലെ സഹായി. ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ സഹായി By Web Desk | 04:05 PM February 03, 2018 ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി Highlights ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിന്റെ വീട്ടിലെ സഹായി. ഇപ്പോള്‍ തോമസ് ചാണ്ടിയുടെ പിഎ ആയ ബിവി ശ്രീകുമാറിന്റെ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിയാണെന്ന് മഹാലക്ഷ്മി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫോൺവിളി കേസിൽ വിധി പറയാനിരിക്കെയായിരുന്നു മഹാലക്ഷ്മി നാടകീയമായി കേസ് തള്ളരുതെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. ഹർജി തള്ളി, പിന്നാലെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞയുടെ തലേ ദിവസം മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽവിലാസത്തിൽ അവർ ഇപ്പോൾ താമസിക്കുന്നില്ല. വിലാസം വ്യാജമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Comments