കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ് കോടിയേരിയുടെ പേരിലുള്ളത്. കോടിയേരിയുടെ മക്കൾക്ക് ബിസിനസ് ആണ്. ബിസിനസുകാർ തമ്മിൽ പലപ്പോഴും പല പ്രശ്നങ്ങൾ കാണും. എന്താണ് കാര്യങ്ങളെന്ന് ബിനോയ് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിനേയും പാര്‍ട്ടി സെക്രട്ടറിയേയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണ്. വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചന്തയില്‍ സംസാരിക്കുന്നത് പോലെ നിയമസഭയില്‍ വന്നു സംസാരിക്കരുതെന്നും ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Comments