റാഫേല്‍ വിമാന ഇടപാടിനെ കുറിച്ച് വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വിമാനക്കരാര്‍ സംബന്ധിച്ച് വ്യാജ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഇടപാടില്‍ ഒരു അഴിമതിയുമില്ല. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
ആയുധ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത് രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. യു.പി.എ ഭരണകാലത്ത് സമാനരീതിയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments